kerala Local

വീട് തകര്‍ത്ത സംഭവത്തില്‍ നടപടി വേണം: ബി.ജെ.പി.



ഇരിട്ടി: പായം പഞ്ചായത്തിലെ പതിനേഴാം കന്നോത്തുള്ള ജാനുവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ ക്രഷര്‍ മാഫിയ തകര്‍ത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരിദാസ് പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഭരണ സംവിധാനം തകര്‍ന്നിരിക്കുകയാണ്. കൊള്ളക്കാരും മാഫിയകളും ആണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വീട് തകര്‍ത്തവര്‍ക്ക് എതിരെ പരാതിയുമായി നിരവധി ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി ഇരിക്കേണ്ടി വന്നത് ഇതിനു ഉദാഹരണമാണ്. പാവങ്ങളായ വനവാസികളെ പേടിപ്പിച്ചു കാര്യങ്ങള്‍ നടത്താനാണ് മാഫിയകള്‍ ശ്രമിക്കുന്നത്. ഇത്തരം നടപടിക്ക് എതിരെ ബി.ജെ.പി. അതി ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നും. കൂടാതെ വനവാസി സമൂഹത്തിനു ആവശ്യമായ സഹായങ്ങള്‍ ചെയുവാന്‍ തങ്ങള്‍ ശ്രമിക്കും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമിതി അംഗം വേലായുധന്‍, ഉത്തര മേഖല ഉപാദ്ധ്യക്ഷന്‍ വി.വി. ചന്ദ്രന്‍, ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, പേരാവൂര്‍ മണ്ഡലം ഉപാദ്ധ്യക്ഷന്‍മാരായ സി. ബാബു, അജയകുമാര്‍, സെക്രട്ടറി പ്രിജേഷ് അളോറ, ആര്‍.എസ്.എസ്. ഖണ്ഡ് കാര്യവാഹക് ഹരിഹരന്‍ മാവില, നേതാക്കളായ മനോഹരന്‍ വയോറ, അജേഷ് നടുവനാട്, വിവേക് കീഴൂര്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.