
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്നുപേര്‍ രോഗമുക്തരായി. കോട്ടയം ആറ്. ഇടുക്കി നാല്, പാലക്കാട്, മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്നുവന്നവരാണ്. ഒരാള്‍ വിദേശത്തു നിന്നുവന്നതാണ്. മറ്റൊരാള്‍ക്ക് രോഗം വന്നത് എവിടെനിന്നാണെന്ന് പരിശോധിച്ചുവരികയാണ്.രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല. ബാക്കിയുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. കോട്ടയവും ഇടുക്കിയും റെഡ് സോണിലാണ്.