Local

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി പറേക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിൽ.



ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി പറേക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിൽ.

മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജേഷ് എ കെ യുടെ നേതൃത്വത്തിൽ ഉരുവച്ചാൽ ഇടപഴശ്ശി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ KL-59-G-5326 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.100 കിലോ ഗ്രാം കഞ്ചാവുമായി പറേക്കാട് സ്വദേശി ഫാസിൽ പടൂലക്കണ്ടി എന്നയാളെ അറസ്റ്റ് ചെയ്തു.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സുലൈമാൻ പി വി, അനിൽകുമാർ പി കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷാജി.കെ.കെ, CEO മാരായ ഹാരിസ്.എം.പി, സതീഷ്.വി.എൻ, റിജു എ കെ, വനിതാ CEO സോഷ്ന കെ എസ്, ഡ്രൈവർ കേശവൻ എന്നിവരും ഉണ്ടായിരുന്നു.