കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ഒമ്ബത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍.
നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗീത മുളകുതേച്ചുവെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പോലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിബിഐ പറയുന്നു.
കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.