home

കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തുവീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം



കാസര്‍കോട്: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബോവിക്കാനത്താണ് ദാരുണ സംഭവമുണ്ടായത്. ബോവിക്കാനം തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏക മകന്‍ മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.

അടച്ചിട്ട മുറിയില്‍ ആണും പെണ്ണും ഒറ്റക്കായാല്‍ അവിഹിത ബന്ധമായി കാണാനാകില്ല- മദ്രാസ്​ ഹൈക്കോടതി

ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാന്‍ഡില്‍ പിടിച്ച്‌ വലിക്കുകയായിരുന്നു. ടിവി ദേഹത്തുവീണു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കുട്ടി ടിവിയുടെ അടിയില്‍ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കു ഏറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം, കോവിഡ് പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

2016ല്‍ സമാനമായ ഒരു സംഭവത്തില്‍ കോതമംഗലത്ത് രണ്ടുവയസുകാരന്‍ മരിച്ചിട്ടുണ്ട്. വീട്ടില്‍ കളിക്കുന്നതിനിടെ ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ക്കയറിയ രണ്ടു വയസുകാരന്‍ ടിവി ദേഹത്തുവീണു മരണമടയുകയായിരുന്നു. ഊന്നുകല്‍ നമ്ബൂരിക്കൂപ്പ് പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ ഇളയമകന്‍ ശ്രീക്കുട്ടനാണ് രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി ഒമ്ബതരയോടെയാണു സംഭവം. ടിവി വീണ് തലയ്ക്ക് ഗുരുതരപരുക്കേറ്റ കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു