
കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് ജില്ലയില്‍ ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ സജ്ജം. ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ഡിസ്പെന്‍സറികളിലും സൗജന്യമായാണ് മരുന്ന് വിതരണം ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ആയുര്‍രക്ഷ ക്ലിനിക് വഴി സുഖായുഷ്യം, സ്വാസ്ഥ്യം പുനര്‍ജനി എന്നീ പദ്ധതികള്‍ വഴിയാണ് മരുന്ന് വിതരണം ചെയ്തിരിക്കുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സുഖായുഷ്യം വഴിയും 60 വയസ്സിന് താഴെ വരുന്നവര്‍ക്ക് സ്വാസ്ഥ്യത്തിലും ഉള്‍പ്പെടുത്തിയാണ് മരുന്നുകള്‍ നല്‍കുന്നത്.
സുഖായുഷ്യത്തില് പ്രധാനമായും സുദര്‍ശനം, വില്വാദി എന്നീ രണ്ട് തരം ഗുളികള്‍ നല്കുന്നു. ഇവ ഒന്ന് വീതം രണ്ട് നേരം എന്ന രീതിയില്‍ കഴിക്കണം. ഷഡംഗ തോയം എന്ന മരുന്ന് പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു സ്പൂണ്‍ എന്ന രീതിയില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കണം. ഇന്ദു കാഷായ ചൂര്‍ണ്ണവും പ്രതിരോധത്തിനായി നല്‍കുകയാണ്.