Local

കോഴി​ക്കോട്​ -കണ്ണൂര്‍ റൂട്ടില്‍ ബസുകളുടെ ‘ചേസിങ്’ വീണ്ടും​ തുടങ്ങി; കൂട്ടിയിടിച്ചു, വന്‍ദുരന്തം ഒഴിവായത്​ തലനാരിഴക്ക്​



പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ലി​മി​റ്റ​ഡ് സ്​​റ്റോ​പ്പ് സ്വ​കാ​ര്യ​ബ​സു​ക​ള്‍ വീ​ണ്ടും മ​ര​ണ​പ്പാ​ച്ചി​ല്‍ തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച മൂ​രാ​ടി​നു സ​മീ​പം അ​പ​ക​ടം വ​രു​ത്തി​വെ​ച്ച സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും ത​ല​നാ​രി​ഴ​ക്കാ​ണ് വ​ന്‍ ദു​ര​ന്ത​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​രി​ങ്ങ​ല്‍ മൂ​രാ​ട് ഓ​യി​ല്‍​മി​ല്‍ ബ​സ് സ്​​റ്റോ​പ്പി​ല്‍ കോ​ഴി​ക്കോ​ട്നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ‘സി​ഗ്മ’ ബ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​മ്ബോ​ഴാ​ണ് സം​ഭ​വം. തൊ​ട്ടു​പു​റ​കി​ല്‍​നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് നി​ന്ന് ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ‘വെ​സ്​​റ്റ്​ കോ​സ്​​റ്റ്​’ ബ​സ്​ ‘സി​ഗ്മ’ ബ​സി​െന്‍റ ഇ​ട​തു വ​ശ​ത്തു​കൂ​ടി റോ​ഡി​ല്‍​നി​ന്ന് ഇ​റ​ക്കി മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​യാ​ണ് അ​പ​ക​ടം.

വീ​ണ്ടും റോ​ഡി​ലേ​ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ഇ​രു ബ​സു​ക​ളും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം വ​രു​ത്തി​യ ബ​സ്​ ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ല്‍​പ്പി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്ത് റോ​ഡ​രി​കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മ​ത്സ്യ​വി​ല്‍​പ​ന​ക്കാ​രും ത​ട്ടു​ക​ട​ക്കാ​രും സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രും ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഓ​ടി​മ​റ​ഞ്ഞ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് പ​ല​രും ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു. ര​ണ്ട് ബ​സു​ക​ളും പ​യ്യോ​ളി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​രാ​ട് പാ​ല​ത്തി​ന് ഇ​രു​വ​ശ​വും സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.