കോഴിക്കോട്: മുന്‍ ജില്ലാ ജഡ്ജിയും നിയമസെക്രട്ടറിയും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ ഇ ഖാലിദ് (83) അന്തരിച്ചു.
കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയായ ഇദ്ദേഹം എസ്ആര്‍എം റോഡ് ഹംസക്കുഞ്ഞ് ലെയിനിലായിരുന്നു താമസം. നിലവില്‍ കോഴിക്കോട് താമസിച്ചുവരികയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അടുത്ത ബന്ധുവുമായിരുന്നു മരണപ്പെട്ട ഖാലിദിന്റെ പിതാവ്.