ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടരണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍ – Sreekandapuram Online News-
Sat. Sep 19th, 2020
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മെയില്‍ മൂന്നിന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ലോക്ക്ഡൗണ്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ നീക്കുന്നതിനു പകരം ഘട്ടംഘട്ടമായി നീക്കിയാല്‍ മതിയെന്ന നിലപാടാണ് പല മുഖ്യമന്ത്രിമാരും എടുത്തത്.

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

ഇത് നാലാമത്തെ തവണമയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ഏപ്രില്‍ 11ന് ചേര്‍ന്ന മൂന്നാമത്തെ യോഗത്തില്‍ 13 മുഖ്യമന്ത്രിമാര്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഒന്‍പ് മുഖ്യമന്ത്രിമാര്‍ക്കാണ് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. അവസരം ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിന്ന് പിന്മാറുകയും പകരം ചീഫ് സെക്രട്ടറിയെ ഏല്‍പ്പിക്കുകയും ചെയ്തു.

ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇന്ന് സംസാരിച്ചത്.
By onemaly