kerala Local

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷിന്റെ കൂട്ടാളികള്‍ പിടിയില്‍



കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷിന്റെ കൂട്ടാളികളായ മണ്ണൂര്‍ സ്വദേശി കെ. വിജേഷ്, കാസര്‍കോഡ് പാലാ വയല്‍ സ്വദേശി ജസ്റ്റിന്‍ എന്നിവരെയാണ് പയ്യന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പെരുമ്ബ കെ.എസ് ആര്‍ ടി സി പരിസരത്തു നിന്നാണ് പെട്രോളിങ്ങിനിടെ തൊരപ്പന്‍ സന്തോഷിന്റെ പ്രധാന കൂട്ടാളിയായ കെ. വിജേഷിനെ മോഷണശ്രമത്തിനിടെ പോലീസ് പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പാലാവയല്‍ സ്വദേശി ജസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പെരുമ്ബയിലെ വ്യാപാരസ്ഥാപനമായ ഫൈസല്‍ ട്രേഡിങ്ങിന്റെ ചുമര് തകര്‍ത്ത് ഒരു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ കവര്‍ന്നത് തൊരപ്പന്‍ സന്തോഷും ജസ്റ്റിനും ആണെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

വൈപ്പിരിയത്തെ ആഗ്ര ടൈല്‍സ്, ജിതിന്‍ നഴ്സറി തുടങ്ങി ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ കേസുകളിലും ഇവര്‍ പ്രതികളാണ്. എന്നാല്‍ അതേസമയം, തൊരപ്പന്‍ സന്തോഷ് കേരളം വിട്ടെന്നാണ് സൂചന. ഇയാളെയും മറ്റ് കൂട്ടാളികളെയും പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.