kerala Local

ആനയുടെ ചവി​ട്ടേറ്റ്​ യുവതി മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍



മേ​പ്പാ​ടി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ബ​ത്തേ​രി നൂ​ല്‍​പ്പു​ഴ ക​ല്ലൂ​ര്‍ സ്വ​ദേ​ശി സു​നീ​ര്‍, ചീ​രാ​ല്‍ സ്വ​ദേ​ശി റി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച മേ​പ്പാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ള​ജ്​ അ​ധ്യാ​പി​ക​യു​മാ​യ ഷ​ഹാ​ന ക​ഴി​ഞ്ഞ 23നാ​ണ് റി​സോ​ര്‍​ട്ടി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. റി​സോ​ര്‍ട്ട് ഉ​ട​മ​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് റി​സോ​ര്‍ട്ട് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ഇ​വ​രെ പ്ര​തി​ക​ളാ​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ട​മ​ക​ള്‍ നേ​രി​ട്ട് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. തു​ട​ര്‍ന്ന് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടി

അ​നു​മ​തി ഇ​ല്ലാ​തെ ടെന്‍റു​ക​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പാ​ര്‍പ്പി​ച്ച​തി​ന് മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ഉ​ള്‍പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.