വിവാദ പോക്സോ ഉത്തരവുകള്‍ പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയ്ക്ക് എതിരെ നിയമ നടപടി. ഒരാഴ്ചയ്ക്കിടെ മൂന്ന് വിവാദ ഉത്തരവുകളാണ് ഇവര്‍ പുറപ്പെടുവിച്ചത്. നാഗ്പൂര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയാണ് ഇപ്പോള്‍ ഇവര്‍.
ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള നടപടി സുപ്രിംകോടതി കൊളീജിയം പിന്‍വലിച്ചു. ഇവര്‍ അഡീഷണല്‍ ജഡ്ജിയായി തുടരും. ജഡ്ജിക്ക് എതിരെ തുടര്‍നടപടി ഉണ്ടായേക്കുമെന്നും വിവരം