home

ഇരിട്ടി ഡി വൈ എസ് പി യായി പ്രിൻസ് അബ്രഹാമിനെ നിയമിച്ചു.



ഇരിട്ടി: ഇരിട്ടി ഡി വൈ എസ് പി യായി പ്രിൻസ് അബ്രഹാമിനെ നിയമിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി അഭ്യന്തര വകുപ്പിൽ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ ഭാഗമായാണ് നാദാപുരം ഡി വൈ എസ് പി യായ പ്രിൻസ് അബ്രഹാമിനെ ഇരിട്ടി ഡി വൈ എസ് പി യായി നിയമിച്ചത്.
വയനാട് കൽപ്പറ്റ സ്വദേശിയായ പ്രിൻസ് അബ്രഹാം ഇരിട്ടി പോലിസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐ യായും, സർക്കിൾ ഇൻസ്പെക്ടറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.
ഫിബ്രുവരി 1 ന് ഇരിട്ടി ഡി വൈ എസ് പിയായി പ്രിൻസ് അബ്രഹാം ചുമതലയേൽക്കും. നിലവിൽ ഇരിട്ടി ഡി വൈ എസ് പി യായ സജേഷ് വാഴവളപ്പിലിനെ കാഞ്ഞങ്ങാട് ഡി വൈ എസ് പി യായും മാറ്റി നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ മറ്റ് ഡി വൈ എസ് പി മാരേയും സമീപ ജില്ലകളിലെ വിവിധ സബ്ബ് ഡിവിഷനുകളിലേക്ക് മാറ്റി നിയമിച്ചു.
ഡി വൈ എസ് പി മാരുടെ സ്ഥലമാറ്റ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർമാരേയും, പ്രിൻസിപ്പൽ എസ് ഐ മാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങും.