കോട്ടയം: ഇത്തവണ ഇരിക്കൂരില്‍ നിന്ന് മത്സരിക്കുന്നില്ലെന്ന് കെസി ജോസഫ് അറിയിച്ചു. പാര്‍ട്ടി അനുവദിച്ചാല്‍ ഇത്തവണ ചങ്ങനാശേരിയില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തവണ ഇരിക്കൂരില്‍ ഉള്ള ആരെങ്കിലും അവിടെ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട 39 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇരിക്കൂറില്‍ നിന്ന് അദ്ദേഹം മാറുന്നത്. യുഡിഎഫ് അനുകൂല വോട്ടുകള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഒരു വൈദികന് മത്സരിച്ചാല്‍ മാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ സജീവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.