kerala Local

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപണം’; പുതിയ വിവാദം



കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരേ ബിജെപി വക്താവ് സന്ദീപ് വാര്യരുടെ അച്ഛന്‍ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് ഇട്ടതായി വിവാദം. സോഷ്യല്‍ മീഡിയയില്‍ ചിലരാണ് പോസ്റ്റിട്ട ഗോവിന്ദ വാര്യര്‍ സന്ദീപ് വാര്യരുടെ അച്ഛനാണെന്ന് ആരോപിച്ചിരിക്കുന്നത്.

കര്‍ഷക സമരത്തിന്‍റെ ഭാഗമായി ട്രാക്ടറില്‍ ഇരിക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ഗോവിന്ദ വാര്യര്‍ എന്ന പേരിലുള്ള പ്രൊഫൈല്‍ അശ്ലീല പരാമര്‍ശം നടത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ സന്ദീപ് വാര്യരോ, പിതാവോ പ്രതികരിച്ചിട്ടില്ല.

പോസ്റ്റ് വിവാദമായതോടെ അക്കൗണ്ട് ഡിലീറ്റ് ആക്കുകയും കമന്റ് പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ പരാതി നല്‍കിയാലും സംഘപരിവാര്‍ അനുകൂലികളായ കേരളാ പോലീസ് യാതൊരുവിധ നടപടിയും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കില്ലെന്ന് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.