കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി ചോര്‍ന്നു – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂര്‍: കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ രോഗികളുടെ വിവരങ്ങള്‍ ഇപ്പോൾ ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തായത്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ വിളിച്ചതോടെയാണ് സംഭവം പുറത്തായത്.

 

രോഗികളുടെ വിവരം ചോര്‍ന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നുള്ള ഒരു സ്വകാര്  കമ്പനി കാസര്‍കോടുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു സ്വകാര്യ കമ്പനിയ്ക്ക് കൊവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് ഗൗരവമേറിയതാണ്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പോലീസ് കൊവിഡ് ട്രാക്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.

 

അതേസമയം, വിവര ചോർച്ച ചിലരുടെ ബിസിനസ് താത്പര്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. അവസരം മുതലെടുക്കുകയാണെന്നും സർക്കാർ ഏജൻസികൾ അല്ല ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
By onemaly