August 7, 2022




ഇരിക്കൂർ പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരമാണ് കാണാൻ കഴിയുന്നത്  പ്ലാസ്റ്റിക് കുപ്പി ബൂത്ത്‌  സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്ന ഈ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും നമുക്കു രക്ഷനേടാം മിക്ക പഞ്ചായത്തുകളിലും പ്ലാസ്റ്റിക് കുപ്പി ബൂത്ത് സ്ഥാപിച്ചിട്ടുണ്ട് ഇരിക്കൂർ പഞ്ചായത്തിലും പ്ലാസ്റ്റിക് കുപ്പി ബൂത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു പരിസ്ഥിതി പ്രവർത്തകൻ നൗഷാദ്കാരോത്തിന്റ  നേതൃത്വത്തിൽ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നൽകി