Thu. Mar 4th, 2021




ഇരിട്ടി: റോഡിൽ പൊട്ടിവീണ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുത കമ്പിയിലൂടെ ഒരു പ്രദേശത്തുണ്ടാകുമായിരുന്ന വൻ ദുരന്ത മൊഴിവായത് ബിഎസ്എൻഎൽ സെക്യൂരിറ്റി ജീവനക്കാരൻ്റെയും അഗ്നി രക്ഷാസേനാംഗങ്ങളുടെയും സന്ദർഭോചിത ഇടപെടൽ മൂലം ഇന്നലെ വൈകീട്ട് ഇരിട്ടി – നേരംമ്പോക്ക് എടക്കാനം റോഡിലെ ബി എസ് എൻ എൽ ഓഫിസിനും ഇരിട്ടി അഗ്നിരക്ഷാനിലയത്തിനും സമീപത്തുള്ള റോഡിലാണ് സംഭവം. ബി എസ് എൻ എൽ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനായ ആൻറണി റോഡിൽ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് റോഡിലേക്ക് നോക്കിയത് വാഹന അപകടമാണെന്ന് കരുതി റോഡരികിലെ മതിലിനടുത്ത് വന്നപ്പോഴാണ്  റോഡിൽ വൈദ്യുതി ലൈനിലെ രണ്ട് കമ്പി പൊട്ടി വീണുകിടക്കുന്നത് കണ്ടത്. രണ്ടു കമ്പിയും തമ്മിലുരസി വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടയുടനെ ഒന്നു പക ച്ചെങ്കിലും ധൈര്യം ചോരാതെ ആൻറണി മുന്നിൽ കണ്ട ദുരന്ത മൊഴിവാ ക്കുന്നതിനായി. റോഡിലൂടെ വന്ന വാഹനങ്ങൾ ഒച്ചയുണ്ടാക്കി നിർത്തിച്ച ശേഷം സമീപത്തെ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു തുടർന്ന് സ്ഥലത്തോടിയെത്തിയ ഇരിട്ടി അഗ്നി രക്ഷാ സേന അസി സ്റ്റേഷൻ ഓഫിസർ എൻ വി അശോകൻ, ഫയർ റെസ്ക്യൂ ഓഫിസർ വിഷ്ണു പ്രകാശ്, സെക്യൂരിറ്റി ആൻറണി എന്നിവർ ചേർന്ന് വൈദ്യുത കമ്പി പ്ലാസ്റ്റിക് ദണ്ഡ് ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റിയ ശേഷം ഇരിട്ടി കെ.എസ്.ഇ.ബി  ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്ഇബി ജീവനക്കാർ അറ്റകുറ്റപ്പണ്ണിനടത്തി അപകടം ഒഴിവാക്കി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച ശേഷമാണ് ഗതാഗത തടസ്സം ഒഴിവാക്കി വാഹനങ്ങളും കാൽ നടയാത്രക്കാരും കടന്നു പോയത്. അപകട മുനമ്പിൽ പകച്ചു നിൽക്കാതെ ധൈര്യസമേതം അവസരത്തിനൊത്തുയർന്ന് ഒരു വലിയ ദുരന്തത്തിൽ നിന്നും  നാടിനെയും നാട്ടുകാരെയും രക്ഷിക്കാനുള്ള മാതൃകാപരമായ ഇടപെടൽ നടത്തിയ ബി എസ് എൻ എൽ സെക്യുരിറ്റി ജീവനക്കാരൻ ആൻറണിയേയും അഗ്നി രക്ഷാ സേനാംഗങ്ങളായ എൻ വി അശോകൻ, വിഷ്ണു പ്രകാശ് എന്നിവരെ നാട്ടുകാരും വാഹനയാത്രക്കാരും അഭിനന്ദിച്ചു.






By onemaly