Local

അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെച്ചിരുന്ന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു



ശ്രീ​ക​ണ്ഠ​പു​രം: അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വച്ചിരുന്ന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. വ്യാ​പ​ക​മാ​യി അ​ന്ത്യോ​ദ​യ, മു​ന്‍​ഗ​ണ​ന, സ​ബ്‌​സി​ഡി കാ​ര്‍​ഡു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെക്കു​ന്ന​താ​യി ലഭിച്ച പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​പ്ലൈ ഓ​ഫി​സ​ര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ കണ്ടെത്തിയിരിക്കുന്നത്. കാ​ഞ്ഞി​ലേ​രി, വ​യ​ക്ക​ര മേ​ഖ​ല​ക​ളി​ല്‍ മാത്രം നി​ര​വ​ധി കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫി​സ​ര്‍ ടി .​ആ​ര്‍. സു​രേ​ഷ് അ​റി​യി​ച്ചു.