home

തളിപ്പറമ്പിൽ ബൈക്ക് അപകടം ഒരാൾ മരണപെട്ടു



തളിപ്പറമ്പ: കീച്ചേരിയിൽ ഉണ്ടായ ബൈക്കപകടത്തിൽ കുറ്റിക്കോൽ സ്വദേശി മരിച്ചു. കുറ്റിക്കോൽ മാപ്പോത്ത് വയലിലെ ശിഫാസ് (21) ആണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൂവ്വം സ്വദേശി ഉബൈസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

1610899920327543-0

 

 

നേരത്തെ കാക്കാഞ്ചാലിൽ താമസിച്ചിരുന്ന ശിഫാബ് അടുത്ത കാലത്താണ് കുറ്റിക്കോലിലെക്ക് താമസം മാറിയത്.ഇന്നലെ രാത്രി കീച്ചേരി പാമ്പലക്ക് സമീപത്ത് വെച്ച് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന ശിഫാസ് ആഴ്ച്ചകൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്