Tue. Sep 29th, 2020




ചെന്നൈ: ലോക്ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ കുടുങ്ങി കമിതാക്കള്‍. കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെ തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് നേരിട്ടുകാണാന്‍ തീരുമാനിച്ചത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിന് കീഴിലിരിക്കുകയായിരുന്നു ഇരുവരും. തലയ്ക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ടതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്‌ത രസകരമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.