കണ്ണൂര്‍: പഴയങ്ങാടിയില്‍ വിവാഹത്തട്ടിപ്പ് വീരന് പിടിയില്‍. വിവാഹവാഗ്ദാനം നല്കി അവിവാഹിതകളായ സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം പണവും സ്വര്‍ണങ്ങളുമായി മുങ്ങുന്നയാളെയാണ് പോലീസ് പിടികൂടിയത്.
എറണാകുളം പറവൂര്‍ സ്വദേശി രാജീവന് എന്ന ശ്രീജന് മാത്യു(56)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അവിടെ നിന്ന് കിട്ടുന്ന സ്ത്രീകളുടെ നമ്ബര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇങ്ങനെ പരിചയപ്പെടുന്ന സ്ത്രീകളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.