Thu. Mar 4th, 2021




കാലിഫോര്‍ണിയ: പുതുക്കിയ സ്വകാര്യത സംബന്ധിച്ച വന്‍ ​വിവാദങ്ങള്‍ക്കിടെ ഉപയോക്​താകള്‍ക്ക്​ നേരിട്ട്​ സ​ന്ദേശമയച്ച്‌​ വാട്​സ്​ആപ്​. സന്ദേശം ഉപയോക്​താക്കളുടെ വാട്​സ്​ആപ്​ സ്റ്റാറ്റസ്​ ബാറിലാണ്​ പ്രത്യക്ഷപ്പെട്ടത്​. ഉപയോക്​താക്കളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്ന്​ വാട്​സ്​ആപ്​ ​സന്ദേശത്തില്‍ പറയുന്നു.

‘എന്‍ഡ്​ ടു എന്‍ഡ്​ എന്‍സ്​ക്രിപ്​ഷന്‍’ സുരക്ഷയില്‍ ഉപയോക്​താക്കള്‍ നടത്തുന്ന ചാറ്റുകള്‍ വായിക്കാറില്ല. ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കാറില്ല. കോണ്‍ടാക്​ട്​ വിവരങ്ങള്‍ ഫേസ്​ബുക്കുമായി പങ്കുവെക്കാറില്ല തുടങ്ങിയ കാര്യങ്ങളാണ്​ ​ സ്റ്റാറ്റസുകളിലൂടെ വാട്​സ്​ആപ് ഉപയോക്​താക്കളെ നേരിട്ട്​ അറിയിച്ചിരിക്കുന്നത്​.

അതെ സമയം നേരത്തെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത്​ വാട്​സ്​ആപ്​ നീട്ടിവെച്ചിരുന്നു. ആഗോള തലത്തില്‍ കനത്ത പ്രതിഷേധമുണ്ടായതോടെയാണ് മെസഞ്ചര്‍ ഭീമന്മാരുടെ പിന്മാറ്റം. പ്രൈവസി പോളിസി അപ്‌ഡേറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നതോടെ വാട്​സ്​ആപിന്​ നിരവധി ഉപയോക്​താക്കളെ നഷ്​ടമായിരുന്നു. ഏറെ പേര്‍ സിഗ്നല്‍ ആപ്പിലേക്ക് മാറിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു .






By onemaly