home

ബൈക്കിൽ കടത്തുകയായിരുന്ന11 കുപ്പി മദ്യവുമായി കല്യാട് തിരൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു



മട്ടന്നൂർ: എക്സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ യുടെ  യുടെ നേതൃത്വത്തിൽ തിരൂരി ൽ വെച്ച് വാഹന പരിശോധന നടത്തവെ കല്യാട് അംശം തിരൂർ ദേശത് കൊശവൻ വയൽ പുത്തൻ പുരക്കൽ കേശവൻ മകൻ ഗോപി എന്നയാളെ 11 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. ഗോപിയുടെ KL 59 A 5449 ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും കസ്റ്റഡിയിലെടുത്തു.
ടിയാൻ മുൻ കേസുകളിലും പ്രതിയാണ്.
മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ റെയ്ഡിൽ പുതുവര്ഷാരംഭം മുതൽ നാല്‌ വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.
പ്രിവന്റീവ് ഓഫീസർ സുലൈമാൻ പി വി,
പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജി.കെ.കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം.പി, സതീഷൻ വി.എൻ, വിനോദ് ടി.ഒ, സുഹൈൽ പി പി എന്നിവർ റെയ്ഡിൽ പങ്കെടുത്തു