kerala Local

പുല്‍വാമയില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ അര്‍ണബ്​, ബാലാക്കോട്ട്​ നേരത്തേ അറിഞ്ഞു; പുറത്തായ ചാറ്റുകള്‍ പറയുന്നത്​



ടി.വി അവതാരകന്‍ അര്‍ണബ്​ ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ്​ കമ്ബനിയായ ബാര്‍ക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളില്‍ പുറത്തുവരുന്നത്​ ഞെട്ടിക്കുന്ന വിവരങ്ങള്‍. പുല്‍വാമയില്‍ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തില്‍ വലിയ സന്തോഷമാണ്​ അര്‍ണബ്​ പ്രകടിപ്പിക്കുന്നത്​. പുല്‍വാമ ഭീകരാക്രമണത്തെകുറിച്ച്‌​ ‘വലിയ വിജയം’ എന്നാണ്​ ബാര്‍ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയോട്​ അര്‍ണബ്​ പറയുന്നത്​. ‘നമ്മള്‍ ഇത്തവണ വിജയിക്കും’ എന്നും പുല്‍വാമ ആക്രമണം അറിഞ്ഞ അര്‍ണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​.

ചാവേര്‍ ബോംബര്‍ ഓടിച്ച കാര്‍ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്​ഫോടനത്തില്‍ 40 പട്ടാളക്കാരാണ്​ വീരമൃത്യുവരിച്ചത്​. പുല്‍വാമക്ക്​ തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട്​ ആക്രമണം മൂന്ന്​ ദിവസംമുമ്ബുതന്നെ അര്‍ണബ്​ അറിഞ്ഞിരുന്നതായും ചാറ്റുകള്‍ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്ബ് വാട്‌സ്‌ആപ്പ് ചാറ്റില്‍ ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്​. ‘സാധാരണ ഉള്ളതിനേക്കാള്‍ വലുത്​ സംഭവിക്കും’ എന്നാണ്​ അര്‍ണബ്​ പാര്‍ത്തോദാസിനോട്​ പറയുന്നത്​.

2019 ഫെബ്രുവരി 23ന് നടന്ന വാട്​സാപ്പ് ചാറ്റിലാണിത്​ പറയുന്നത്​. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താന്‍ പട്ടണമായ ബാലകോട്ടില്‍ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്ബിനുനേരേ ആരകമണം നടത്തി. 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണമായിരുന്നു ഈ ആക്രമണം.

രാജ്യത്ത്​ ഉടന്‍ ‘വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന അര്‍ണബിന്‍റെ പരാമര്‍ശത്തോട്​ ‘ദാവൂദ്’ എന്നാണ്​ പാര്‍ത്തോ ദാസ്​ ​സംശയരൂപത്തില്‍ ചോദിക്കുന്നത്​.

അര്‍നബ് ഗോസ്വാമി: ‘ഇല്ല സര്‍ പാകിസ്ഥാന്‍. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കും’

പാര്‍ത്തോ ദാസ് ഗുപ്ത: ‘കൊള്ളാം’

പാര്‍ത്തോ ദാസ് ഗുപ്ത: ‘ഈ സീസണില്‍ ‘വലിയ മനുഷ്യന്’ ഇത്​ നല്ലതാണ്​’​

പാര്‍ത്തോ ദാസ് ഗുപ്ത: ‘അപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ്​ തൂത്തുവാരും’

പാര്‍ത്തോ ദാസ് ഗുപ്ത: ‘സാധാരണ ആക്രമണമായിരിക്കുമോ’​?

അര്‍നബ് ഗോസ്വാമി: സാധാരണ ആക്രമണത്തിനേക്കാള്‍ വളരെ വലുത്.

വാട്​സ്​ആപ്പ്​ ചാറ്റുകള്‍ പുറത്തുവന്നതോടെ നിരവധി അന്തര്‍നാടകങ്ങള്‍ക്കാണ്​ ചുരുളഴിയുന്നത്​. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അര്‍ണബിന്‍റെ വ്യക്​തിബന്ധങ്ങളും ചാറ്റുകളില്‍ വ്യക്​തമാണ്​. തന്‍റെ ചാനലിന്‍റെ റേറ്റിങ്​ വര്‍ധിപ്പിക്കാനായാല്‍ പ്രധാമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ്​ അര്‍ണബ്​ ബാര്‍ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയോട്​ പറയുന്നത്​. അങ്ങിനെയെങ്കില്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്‍റെ സ്​ഥാനം തനിക്ക്​ വാങ്ങിനല്‍കണമെന്ന്​ പാര്‍ത്തോ ദാസ്​ ആവ​ശ്യപ്പെടുന്നു.