കണ്ണൂര്‍: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിറഞ്ഞത് കണ്ണൂരിലെ വിദ്യാര്‍ഥികളുടെ കവിതകള്‍. തങ്ങളുടെ കവിതകള്‍ മന്ത്രി ചൊല്ലിയതിെന്റ ആവേശത്തിലാണ് കുട്ടിക്കവികള്‍. പാച്ചേനി ഗവ. ഹൈസ്കൂളിലെ ഇനാര അലി, കണ്ണാടിപ്പറമ്ബ് ജി.എച്ച്.എസ്.എസിലെ ഷിനാസ് അഷ്റഫ്, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസിലെ അരുന്ധതി ജയകുമാര്‍, തോട്ടട ഗവ. ടെക്നിക്കല്‍ സ്കൂളിലെ നവാലു റഹ്മാന് എന്നിവരുടെ കവിതകളാണ് മന്ത്രി ചൊല്ലിയത്.
സാധാരണക്കാരുടെ ഉപജീവന തൊഴിലവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് ഇനാര അലിയുടെ
”ഇരുട്ടാണ് ചുറ്റിലും മഹാമാരി തീര്‍ത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക് കരുതലിെന്റ ഒരു തിരിവെട്ടം”
എന്ന വരികളാണ് കോവിഡ് സൃഷ്ടിച്ച അവസ്ഥയും അതിജീവനവുമെല്ലാം അവതരിപ്പിക്കാന്‍ മന്ത്രി ഉപയോഗിച്ചത്. ബജറ്റ് പ്രസംഗത്തില്‍ തെന്റ കവിത ചൊല്ലിയ കാര്യം മാതാപിതാക്കള്‍ക്കൊപ്പം ഗള്‍ഫിലിരുന്നാണ് ഇനാര അറിഞ്ഞത്. അബൂദബിയില്‍ ജോലിചെയ്യുന്ന പിതാവ് തോട്ടീക്കല്‍ പി.വി. ഹൗസില്‍ അലിയാറിനെ മാതാവ് സുഹ്റക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതാണ് ഇനാര. സഹോദരന് ഇജാസ് അലി ബിരുദ വിദ്യാര്‍ഥിയാണ്. കോവിഡ് കാലത്ത് കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താനായി സ്കൂളില്‍ ‘അക്ഷരവൃക്ഷം’ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് എഴുതിയ കവിതയാണ് മന്ത്രി തിരഞ്ഞെടുത്തത്.
”സമ്ബൂര്‍ണ സാക്ഷരതതന്‍ കൊമ്ബത്തിരിക്കിലും,
തെല്ലു അറപ്പില്ലാതെറിയുന്നുമാലിന്യമെമ്ബാടും രാവിന് മറവില്‍”…
എട്ടാം ക്ലാസുകാരന് ഷിനാസിെന്റ ഈ വരികളിലൂടെയല്ലാതെ മാലിന്യ സംസ്കരണത്തിെന്റ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിക്ക് പറയാന്‍ കഴിയില്ലായിരുന്നു. സ്കൂളിലെ കവിത മത്സരത്തില്‍ ഷിനാസ് കുറിച്ച വരികളായിരുന്നു ഇവ. ആറാംപീടിക ജുമൈറാസില് അഷ്റഫിെന്റയും ജുമൈറയുടെയും മകനാണ്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ സിയ ഫാത്തിമ അഷ്റഫ് സഹോദരിയാണ്.
വീട്ടമ്മമാരുടെ ജീവിതാവസ്ഥ വിഷയമാക്കിയ അരുന്ധതിക്കവിത ചൊല്ലിയശേഷമാണ് വീട്ടമ്മമാര്‍ക്കും തൊഴിലവസരവും വരുമാനവും ഉറപ്പുവരുത്തേണ്ട പദ്ധതിയെക്കുറിച്ച് മന്ത്രി സംസാരിച്ചത്.
”എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രംപോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവെച്ച തുണികള്‍ക്കിടയില്‍
കഴുകിയടുക്കിെവച്ച പാത്രങ്ങള്‍ക്കിടയില്‍
തുടച്ചു മിനുക്കിെവച്ച മാര്‍ബിള്‍ തറയില്‍”
ഈ വരികളിലൂടെ സ്വന്തം മുഖം വീട്ടമ്മമാരെയാണ് അരുന്ധതി വരച്ചിട്ടത്. അക്ഷരവൃക്ഷം എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍നിന്നാണ് മന്ത്രി ഈ കവിത കടമെടുത്തത്. പെരിങ്ങോം ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി.ജയകുമാറിെന്റയും ഇരിട്ടി മഹാത്മാഗാന്ധി കോളജ് പ്രഫസര്‍ ഡോ. ഷീജ നരോത്തിെന്റയും മകളാണ്. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ആരതി ജയകുമാര്‍ സഹോദരിയാണ്.
”കച്ചവടമില്ലാകാലം,
വേലയും കൂലിയുമില്ലാതെ മനുഷ്യന് വീട്ടിലിരിപ്പൂ”…
ഈ നാലുവരിയിലൂടെ പതിനാലുകാരന് നവാലു റഹ്മാന് വരച്ചുവെച്ചത് കോവിഡ് കാലത്തെ നമ്മുടെ നാടിെന്റ അവസ്ഥയാണ്. ഈ വരികളിലൂടെയാണ് സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. സ്കൂളില്‍ കോവിഡ് കാലത്തെക്കുറിച്ച് കവിതയെഴുതാന്‍ ക്ലാസ് അധ്യാപകന് ബിജു ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം കവിതക്കാര്യം എല്ലാവരും മറന്നു.
ബജറ്റ് പ്രസംഗം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുേമ്ബാഴാണ് കവിത നിയമസഭ കയറിയകാര്യം അറിയുന്നത്. പത്താംതരം ക്ലാസുള്ളതിനാല്‍ നവാലു സ്കൂളിലായിരുന്നു. മാഹി പി.ഡബ്ല്യു.ഡി ജെ.ഇ തലശ്ശേരി ജൂബിലി റോഡില്‍ സമീര്‍ മന്‍സിലില്‍ സി.ഒ.ടി. അബ്ദുല്‍ നാസറിെന്റയും സാജിദയുടെയും ഇളയ മകനാണ്