Sun. Jan 24th, 2021




കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ദേശീയ പാത സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതിനിടയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. സംഘര്‍ഷ സാഹചര്യം പരിഗണിച്ച്‌ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍…

തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാല്‍ കനത്ത പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് തളിപ്പറമ്ബ് ആര്‍.ഡി.ഒ സൈമണ്‍ ഫെര്‍ണാണ്ടസിന്‍റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു.






By onemaly