Wed. Jan 27th, 2021




കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.  സി.ബി.ഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു. കസ്റ്റംസ് ഡ്യൂട്ടി ഓഫിസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സി.ബി.ഐ പിടിച്ചെടുത്തത്.

എങ്ങനെയുള്ളവരാണ് കോവിഡ് വാക്സിന്‍ എടുക്കേണ്ടത് ? പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍; വിശദീകരണവുമായി ആരോഗ്യവകുപ്പ്

മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങി വച്ചശേഷം സി.ബി.ഐ വിട്ടയച്ചു.  പത്തംഗ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് 24 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്‌ഡെന്നാണ് സൂചന….






By onemaly