കണ്ണൂര്‍: കണ്ണൂര്‍ കൂടാളിയില് വാര്‍ഡ് മെമ്ബര്ക്ക് ക്രൂര മര്‍ദ്ദനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച പതിമൂന്നാം വാര്‍ഡ് മെമ്ബര്‍ മനോഹരനാണ് മര്‍ദ്ദനമേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡിസംബര്‍ പതിനാറിനായിരുന്നു സംഭവം.
മട്ടന്നൂരിൽ ബ്രാഞ്ച് സെക്രട്ടറി രാജേഷിന് വെട്ടേറ്റു
മനോഹരന്റെ കാറും അക്രമി സംഘം അടിച്ചു തകര്‍ത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരഞ്ഞെടുപ്പില്‍ 47 വര്‍ഷത്തെ സിപിഎം കുത്തകയാണ് മനോഹരന് പിടിച്ചെടുത്തത്. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ദുര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മനോഹരന് കുറ്റപ്പെടുത്തി. അതേസമയം അക്രമികള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം പ്രതികരിച്ചു.