Fri. Jan 22nd, 2021




ഉപയോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ വാട്സാപ്പ് ഉപയോഗക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നും പിൻവാങ്ങി ഫേസ്ബുക്ക്. ഫെബ്രുവരി എട്ട് മുതല്‍ പുതിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ പല ഉപയോക്താക്കളും ബദൽ മാർഗങ്ങൾ തേടിയതോടെയാണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നാക്കം പോയതെന്നാണ് റിപ്പോർട്ട്.

പുതിയ നിബന്ധനകൾ സാധാരണ ഉപയോക്താക്കൾക്കല്ല ബിസിനസ് വാട്സാപ്പ് ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഫേസ്ബുക്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണഗതിയിലുള്ള ചാറ്റുകളെ ഇത് ബാധിക്കില്ലെന്നും അവർ പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ് എന്നിവ പരിശോധന വിധേയമാക്കും.






By onemaly