Wed. Jan 27th, 2021




ന്യൂഡല്‍ഹി: മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കാന്‍ കഴിവും താത്പര്യവുമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്. കേന്ദ്രസര്‍ക്കാരാണ് ഈ വലിയൊരു അവസരം തുറന്നു വയ്ക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന ടോയ്ക്കത്തോണ്‍ 2021ല്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിര്‍മ്മിക്കേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് ട്രാക്കുകളായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം, സാമൂഹി ക – മാനുഷിക മൂല്യങ്ങള്‍, പരിസ്ഥിതി, ഭിന്നശേഷിക്കാര്‍ തുടങ്ങി ഒന്‍പതോളം വിഷയങ്ങളെ അ ടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതന മോ ആയ ആശയങ്ങളുപയോഗിച്ച്‌ കളിപ്പാട്ടങ്ങളുണ്ടാക്കാം. വിജയികള്‍ക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക.

വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഈ മത്സരത്തില്‍ പങ്കാളികളാക്കണമെന്ന് സര്‍വകലാശ കളോടും വൈസ് ചാന്‍സിലര്‍മാരോടും യുജിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. toycathon.mic.gov.in ന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് മത്സരത്തിന് അപേക്ഷിക്കേണ്ടത്. ഈ മാസം 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.






By onemaly