Sun. Jan 24th, 2021




തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ്ങ് നടത്തണം എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശനങ്ങള്‍ തികച്ചും അടിസ്ഥനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ , വിധവ- അവിവാഹിതപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിങ് നടത്തണം എന്ന തരത്തിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

2021 ജനുവരി 1 മുതല്‍ മാര്‍ച്ച്‌ 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ്‌ നടത്തണം എന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദോഗികമായി നല്‍കിയിട്ടില്ലെന്നും മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്ബ് തന്നെ പൂര്‍ത്തിയായതാണെന്നും സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെഅടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘മനുഷ്യന് വായിക്കാനാവാത്ത മരുന്ന് കുറിപ്പടി’; കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ വിശദീകരണം തേടി, കയ്യക്ഷരം മോശമാണെന്ന് കുറിപ്പെഴുതിയ ഡോക്ടര്‍

“കോവിഡിന്റെ അതിതീവ്ര വ്യാപനം അടക്കം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്വീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ അനുവദിനീയമല്ല സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പൊതു ജനങ്ങളുടെ സഹകരണം ആവശ്യമാണ്,” വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.






By onemaly