കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമില്‍ അന്തരിച്ചു – Sreekandapuram Online News-
Sat. Sep 26th, 2020




ദമ്മാം: കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമിലെ അബ്‌ഖൈഖില്‍ അന്തരിച്ചു. വിളക്കോട് പാറക്കണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുസ്സമദ്(53) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. പ്രമേഹബാധയെ തുടര്‍ന്ന് അബ്‌ഖൈഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മാതാവ്: പരേതയായ പി കെ സുഹ്‌റ. ഭാര്യ: സുഹ്‌റ. മക്കള്‍: സൈനുല്‍ ആബിദ്(ആര്‍എസ്‌സി അബ്‌ഖൈഖ് സെക്ടര്‍ കലാലയം കണ്‍വീനര്‍), ഖാസിം, അനീസ്(എസ് എസ് എഫ് പാറക്കണ്ടം യൂനിറ്റ് സെക്രട്ടറി), ഹഫ്‌സ. മരുമക്കള്‍: ഫാത്തിമത്തു സഹ്‌റ, മുഹമ്മദ് റയ്യാന്‍, മുഹമ്മദ് അംജദ്, ബീവി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സ്‌പോണ്‍സറും മകന്‍ സൈനുല്‍ ആബിദും ഐസിഎഫ് പ്രവര്‍ത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്‌ഖൈക്കില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




By onemaly