Sat. Jan 23rd, 2021
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍. കോവിഡ് കാലത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ അക്കമിട്ട് നിരത്തിയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടി. ലോക്ക്ഡൗണ്‍ സമയത്ത് ആശ്വാസ പാക്കേജ് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ക്ഷേമപെന്‍ഷനുകള്‍  600 രൂപയില്‍ നിന്ന് 1500 രൂപയാക്കി  ഉയര്‍ത്തി. സംസ്ഥാനത്ത് മുഴുവന്‍ സാമൂഹ്യ അടുക്കള തുടങ്ങാനായി. കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും ഗവര്‍ണര്‍ .

ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന്….

 • പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്. 
 • നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
 • കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത കാട്ടി
 • കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
 • കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി.
 • തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി.
 • കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
 • പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.
 • ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം.
 • ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി.
 • പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു.
 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.
 • പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കും.
 • പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന്  വാഗ്ദ്ധാനം.
 • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.
 • പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി.
 • കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു.
 • കാര്‍ഷിക നിയമത്തിന് എതിരായ ഭാഗം വായിച്ച് ഗവര്‍ണര്‍: കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്.
 • കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും.
 • കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്.
 • കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം.
 • കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കും.
 • മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കി.
 • സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു.
 • ഈ സാമ്പത്തിക വര്‍ഷം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി
 • വിഴിഞ്ഞം തുറമുഖ നിര്‍മാണം വേഗത്തില്‍ നടക്കുന്നു.
 • സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി അനുമതിക്കായി കാത്തിരിക്കുകയാണ്.
 • അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സി.എന്‍.ഡി ബസുകള്‍.
 • മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കും.


By onemaly