ചെന്നൈ: ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഐടി കമ്ബനി ഉടമകളും മൊബൈല്‍ കമ്ബനി ഉദ്യോഗസ്ഥരും അറസ്റ്റില്‍. ചെന്നൈയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഒരു പ്രമുഖ മൊബൈല്‍ കമ്ബനിയുടെ ജീവനക്കാര്‍ തട്ടിപ്പുകാര്‍ക്ക് അനധികൃതമായി ആയിരം സിംകാര്‍ഡുകള്‍ നല്‍കിയതായി കണ്ടെത്തി.
ക്വിക്ക് ക്യാഷ്, മൈ കാഷ്, ക്വിക് ലോണ്‍ തുടങ്ങിയ എട്ട് ആപ്ലിക്കേഷനുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനു മാത്രമായി ബംഗളൂരുവില്‍ ഇവര്‍ കോണ്‍ സെന്റര്‍ നടത്തിയിരുന്നതായും കണ്ടെത്തി. ഈ കോള്‍ സെന്ററില്‍ 110 ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ നിരവധി ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു.
ഓണ്‍ലൈന്‍ ആപ്പ് വഴി 5,000 രൂപ കടമെടുത്ത് കുടുങ്ങിയ ചെന്നൈ സ്വദേശി ഗണേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ചൈനീസ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.