തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വച്ച് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് നിരോധിത ലഹരിവസ്തുക്ക
കേന്ദ്രനേതാക്കളുമായുളള കൂടിക്കാഴ്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്‍ക്ക് ഇതിനോടകം കൊവിഡ് ബാധിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്, വി എസ് സുനില്‍കുമാര്‍, എം എം മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കൊവിഡ് വന്നിരുന്നു. മന്ത്രി എകെ ബാലന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഡി കെ മുരളി എം എല്‍ എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.