ഉളിക്കൽ: മണിപ്പാറയിൽ ഓട്ടോറിക്ഷ കത്തിച്ച സo ഭവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൻ്റെ ഭാഗമായി നടന്ന പോലീസ് പരിശോധനയിൽ മണിപ്പാറയിലെ കച്ചവട സ്ഥാപനത്തിൽ നിന്നും അബ്ദുൾ സത്താർ എന്ന വ്യാപാരിയുടെ വീട്ടിൽ നിന്നും ഡീസൽ ,പെട്രോൾ ചില്ലറവിൽപ്പനയും, ആയിരത്തോളം പാക്കറ്റ് ഹാൻസ് ശേഖരവും ഉളിക്കൽ SI യും സംഘവും പിടികൂടി.വ്യാപാരികളായ അബ്ദുൾ സത്താർ, ജനാർദ്ദനൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയ രീതിയിലുള്ള ഹാൻസ് വിൽപ്പനയാണ് മണിപ്പാറയിൽ നടക്കുന്നത്. പഞ്ചായത്ത് മെംബറുടെയും വലിയ ജനക്കൂട്ടത്തിൻ്റെയും സാനിധ്യത്തിൽ SI ഷിജിത്ത്, SI നാസർ പൊയിലൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിനു നേതൃത്വം നൽകി.