…ആലക്കോട്: നടുവില്‍ പോത്തുകുണ്ട് അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിന്റെ പുറകുവശത്തെ തോട്ടുചാലില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുവന്ന വാറ്റു കേന്ദ്രം തകര്‍ത്തു. എക്സൈസ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ പി.ആര് സജീവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. റെയ്ഡില്‍ വാഷ് സൂക്ഷിക്കാന്‍ ഉപയോഗിച്ച ജാറുകളും കുടങ്ങളും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 130 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ച് കൈകാര്യം ചെയ്തതിന് തളിപ്പറമ്പ താലൂക്കില്‍ ന്യൂനടുവിലെ കുഞ്ഞമ്പു മകന് പട്ടേരി നാരായണന് (57)എന്ന കൊള്ളിയാന്‍ വീട്ടില്‍ നാരായണനെതിരെ അബ്കാരി കേസ് എടുത്തു. റെയ്ഡില്‍ സി.ഇ.ഒ മാരായ സുരേന്ദ്രന് എം, ധനേഷ് വി, ശ്രീജിത്ത് വി, മുനീര്‍ എം.ബി, ഡ്രൈവര്‍ ജോജന്‍ എന്നിവര്‍ പങ്കെടുത്തു….