Sat. Jan 23rd, 2021




അടിയന്തിര അറിയിപ്പ് – വ്യാജന്മാർക്കെതിരെ ജാഗ്രത പുലർത്തുക
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളുടെയും നേതാക്കളുടെയും പേരിൽ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മേയർ സ. ആര്യയുടെ പേരിൽ ട്വിറ്ററിലും , മെഡിക്കൽ കോളേജ് കൗൺസിലർ സ: ഡി ആർ അനിലിന്റെ പേരിൽ ഫേസ്ബുക്കിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജനങ്ങൾ ഇത്തരം വ്യാജ അക്കൗണ്ടുകളെ ജാഗ്രതയോടെ കാണണം. എൽഡിഎഫിന്റെ ജനപ്രതിനിധികളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ ആധികാരികതയിൽ എന്തെങ്കിലും സംശയം തോന്നുന്നവർ ദയവായി സിപിഐ(എം) ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലോ, WhatsApp നമ്പരിലോ മെസ്സേജ് അയച്ച് അക്കൗണ്ട് ഒർജിനൽ ആണെന്ന് ഉറപ്പ് വരുത്തണം. ജനകീയ അംഗീകാരം നേടിയ ജനനേതാക്കളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി






By onemaly