Tue. Jan 19th, 2021




കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ & ഏജന്റ്സ് അസോസിയേഷൻ (KSMBAA)തളിപ്പറമ്പ മേഖല സമ്മേളനവും സ്വാന്തന കിറ്റ് വിതരണവും.

KSMBAA തളിപ്പറമ്പ മേഖല സമ്മേളനം പ്രസിഡന്റ്‌ P.V ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ ചെയർപേർഴ്സൺ ശ്രീമതി:മുർഷിദ കോങ്ങായി ഉത്ഘാടനം ചെയ്തു,
സമ്മേളനം അംഗീകരിച്ച പ്രമേയം കോവിഡിന്റെ പ്രതിസന്ധി മൂലം വിവാഹങ്ങള്‍ കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവാഹ ഏജൻറുമാർക്കും, ബ്യൂറോക്കാര്‍ക്കും സമാശ്വാസ സാമ്പത്തിക സഹായം നല്‍കണമെന്നും
തളിപ്പറമ്പിലെ നിർദ്ദിഷ്ട പുതിയബസ്റ്റാൻ്റിൻ്റെ പണി തുടങ്ങുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു,
തളിപ്പറമ്പ പ്രസ് ഫോറം പ്രസിഡന്റ്‌ ശ്രീ M.K മനോഹരൻ മുഖ്യ പ്രഭാഷണം നടത്തി,
തളിപ്പറമ്പ പ്രസ്സ് ഫോറം സെക്രട്ടറി ശ്രീ:വിമൽ ചെടിച്ചേരി തളിപ്പറമ്പ നന്മ പരസ്പര സഹായ സ്വാശ്രയ സംഘംവക സ്വാന്തനകിറ്റുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു.
KSMBAA സംസ്ഥാന പ്രസിഡൻ്റ് ശ്രീ മൊയ്‌ദീൻഹാജി മോങ്ങം മെമ്പർ മാർക്കുള്ള അംഗത്വകാർഡുകൾ വിതരണം ചെയ്തു, KSMBAA സംസ്ഥാന സെക്രട്ടറി ശ്രീ:ജോസഫ് വർഗ്ഗീസ് സംഘടനയിലെ മുതിർന്ന പൗരൻമാരെ പൊന്നാടയണിച്ച് ആദരിച്ചു,
സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീമതി. MP റംലത്ത് പൂക്കോട്ടുംപാടം ഡാറ്റാ ഫോമുകൾ വിതരണം ചെയ്തു,
സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് നാസർ വളാഞ്ചേരി, ജോ: സെക്രട്ടറി U.ഉണ്ണികൃഷ്ണൻ,
സംസ്ഥാന കമ്മറ്റി മെമ്പർമാരായ, ശ്രീനിവാസൻ അമ്പാടിതിരൂർ,
അബ്ദുറഹിമാൻ കോഡൂർ,
C വേണുഗോപാലൻ തളിപ്പറമ്പ,
K.P ദേവസ്യ മാസ്റ്റർ ഇരിട്ടി,
P.S ഷാജഹാൻ കൂട്ടുപുഴ,
വിലാസിനി രാജു അരീക്കമല,
എന്നിവർ ആശംസകൾ അർപ്പിച്ചു,
പുതിയ മേഖലാ ഭാരവാഹികളായി പ്രസിഡൻ്റ്: P.V കൃഷ്ണൻ എരമം, വൈസ് പ്രസിഡൻ്റ് രാജൻ പരിയാരം, സെക്രട്ടറി:K.C ദിലീപ് കുമാർ അടുത്തില, ട്രഷറർ: U.ഉണ്ണികൃഷ്ണൻ തളിപ്പറമ്പ്, എന്നിവരെ തിരഞ്ഞെടുത്തു
മേഖലാ സെക്രട്ടറി M.C ചന്ദ്രബാബു സ്വാഗതവും, സിനി സിജോ നന്ദിയും പറഞ്ഞു,
Contact no
Chandrababu mc
9744962972.






By onemaly