കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഹറമില്‍ തറാവീഹ് നിസ്‌കാരം – Sreekandapuram Online News-
Tue. Sep 22nd, 2020
മക്ക: കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ മസ്ജിദുല്‍ ഹറമില്‍ കഴിഞ്ഞ ദിവസം തറാവീഹ് നിസ്‌കാരം നടന്നു. സാധാരണ വരിവരിയായാണ് നില്‍ക്കാറുള്ളതെങ്കിലും ഇത്തവണ ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു നിസ്‌കാരം നടത്തിയത്.

കൊവിഡ് 19തിന്റെ സാഹചര്യത്തില്‍ മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും തറാവീഹ് നിസ്‌കാരത്തില്‍ ജനങ്ങള്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് ഹറം കാര്യാലയ മേധാവിമാരും ഏതാനു ജീവനക്കാരും മാത്രമാണ് അകലം പാലിച്ചു കൊണ്ട് തറാവീഹ് നിസ്‌കാരത്തില്‍ പങ്കുകൊണ്ടത്.

കര്‍മ്മങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് സലാമാണ് ഇപ്പോള്‍ ഹറമിലെ തറാവീഹിലുളളത്.
By onemaly