Thu. Jan 28th, 2021




ജൻസാമ്മ ടീച്ചർ നല്ലൊരു അധ്യാപികയും, പരിശീലകയും എന്നതിലുപരി ഇപ്പോൾ നല്ലൊരു കർഷക കൂടി ആണ്…
ലോക്കഡോൺ ഒരു ബ്രേക്കഡോൺ ആക്കി തന്റെ വീടിനു ചുറ്റും പച്ചക്കറി കൃഷിയും നല്ല പൂന്തോട്ടവും, മീൻ വളർത്തലും ഒക്കെ ടീച്ചർ ടെ മികവുറ്റ പ്രവർത്തനങ്ങൾ ആണ്..
വീട്ടിൽ നമ്മൾ ഉപയോഗ്യ ശൂന്യം എന്ന് കരുതിയ വസ്തുക്കൾ കൊണ്ട് കൃഷിയും, പൂന്തോട്ടവും നിർമിച്ചിരിക്കുന്നു. പ്രധാനമായും മുള കൊണ്ടുള്ള ചെടി ചട്ടിയാണ്. വീടിന്റെ പ്രധാന വഴിയിൽ എത്തുമ്പോൾ തന്നെ അതിമനോഹരമായ പൂന്തോട്ടം, അടുക്കളയോട് ചേർന്ന് സമ്പൽസമൃദ്ധമായ വിഷരഹിതമായ പച്ചക്കറിയാണ് വേറൊരു പരീക്ഷണം., പിന്നെ വീട്ടിലേക്ക് ആവശ്യം ആയ മീൻ കൃഷിയും.. ഒരു പോസിറ്റീവ് ഊർജം നൽകുന്നതും സമൂഹത്തിനു നല്ലൊരു സന്ദേശം നൽകുന്നതുമാണ് ടീച്ചറുടെ ചുറുചുറുക്കും യുവത്വം ഉള്ള പെരുമാറ്റവും സ്നേഹവും .
അദ്ധ്യാപക ജോലി റിട്ടേർഡ് ആയശേഷം ഭർത്താവ് ജോയ്‌ജോൺ ഒന്നിച്ചു കൃഷിപണിയിൽ പല പരീക്ഷണവും നടത്തി വിജയിച്ചുവരുന്നു






By onemaly