ഇരിക്കൂറിൽ ഒരു മഴ വന്ന പ്പോഴേക്കും ഉള്ള ഒരു ദുരവസ്ഥ. ഇരിക്കൂർ കനറാ ബാങ്കിന് സമീപം ഒരു മഴവന്നപ്പോഴേക്കും പ്രളയം പോലെയാണ് ഇട വഴികളിൽനിന്ന് ഇരിട്ടി തളിപ്പറമ്പ് അന്തർസംസ്ഥാന പാതയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് ചെളി വെള്ളത്തിലൂടെ വരുന്ന മണ്ണ് റോഡിൽ അടിഞ്ഞുകൂടി ചെറുവാഹനങ്ങടക്കം അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവാണ്.
ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ഇരിട്ടി തളിപ്പറമ്പ് അന്തർ സംസ്ഥാനപാതയിൽ ഇപ്പോൾനടക്കുന്ന വീതികൂട്ടി ടാറിങ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി ഇതിൽ വരുന്ന വെള്ളത്തെ ഡ്രൈനേജ് നിർമ്മിച്ച മാറ്റി വിടണമെന്നാണ് പരിസരവാസികളുടെ യും നാട്ടുകാരുടെയും ആവശ്യം.
ഗെയില്‍ : നിറവേറ്റിയത് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനം : മുഖ്യമന്ത്രി
പൊതു ഗതാഗതത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നു.