home

പ്രിയ_സഹപ്രവർത്തകന് #സ്നേഹവിരുന്നൊരുക്കി_ശ്രീകണ്ഠപുരം #പോലീസ്



#പ്രിയ_സഹപ്രവർത്തകന് #സ്നേഹവിരുന്നൊരുക്കി_ശ്രീകണ്ഠപുരം #പോലീസ്

ഇന്ന് സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് വിവാഹിതരായ കുമ്പള കോസ്റ്റൽ PS ലെ SrCPO അനീഷിനും ഭാര്യ ശ്രീജിഷക്കും വിരുന്നൊരുക്കി ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ.

സ്റ്റേഷൻ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ ഇരുവർക്കും സ്റ്റേഷൻ വക സ്നേഹോപഹാരം തളിപ്പറമ്പ് DySP ശ്രീ രത്നകുമാർ ടി.കെ കൈമാറി. സഹപ്രവർത്തകർ മധുരവും കൈമാറി.ചടങ്ങിനിടെ പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർ ഇരുവരെയും ഫോണിൽ വിളിച്ച് ആശംസകളും നേർന്നു.

വധൂവരന്മാർ തങ്ങളുടെ കല്യാണ ചെലവിനായി നീക്കിവച്ച തുകയിൽ നിന്നും ഒരു വിഹിതം ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനായി DySP യെ ഏൽപ്പിച്ചു.

#KannurPoliceCovid19
#statyhomesafefome
#breakthechain
#keralapolice
#covid19