Thu. Jan 28th, 2021




തിരുവനന്തപുരം: അതിതീവ്ര കോവിഡ്​ കേരളത്തിലും സ്​ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോഴിക്കോട്, ആലപ്പുഴ,കണ്ണൂർ ജില്ലകളിലാണ്  പുതിയ വൈറസ് സ്ഥിരീകരിച്ചത്.

: സംസ്ഥാനത്ത് ജനിതകമാറ്റം വന്ന കൊറോണവൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. യുകെയില്‍നിന്ന് എത്തിയ ആറുപേരിലാണ് രോഗം കണ്ടെത്തിയത്. ജനിതക വകഭേദം വന്ന കൊവിഡ് വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. വിവിധ ജില്ലകളിലുള്ളവരിലാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

യു കെയില്‍ നിന്ന് വന്ന 39 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ പുനെെയിലെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ആദ്യം 12 സാമ്ബിളുകളുടെ ഫലം വന്നതില്‍ വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കേരളത്തില്‍ ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79, കാസര്‍ഗോഡ് 27 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,508 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.02 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,99,621 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3160 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.






By onemaly