Sun. Jan 24th, 2021




കേരള യുക്തിവാദി സംഘത്തിൻറെ മധ്യസ്ഥതയിലും നേതൃത്വത്തിലും ഇ എ ജബ്ബാർ- എം എ അക്ബർ സംവാദം ജനുവരി 9 ന്.

ഇ എ ജബ്ബാറും എം എം അക്ബറും തമ്മിൽ മലപ്പുറത്ത്  സംവാദം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

*മുഹമ്മദ് നബി ഉൾപ്പെടുന്ന കാലഘട്ടത്തിലെ നാടോടികളായ അറബികൾക്ക് അറിയാവുന്ന കാര്യങ്ങൾ അല്ലാതെ പിന്നീട് സയൻസ് കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുർആനിൽ ഉണ്ടെന്ന് തെളിയിച്ചാൽ താൻ മുസ്ലിം ആകാമെന്നും ഇസ്ലാമിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിൻവലിക്കാം* എന്നുമുള്ള ഇ എ ജബ്ബാറിന്റെ വെല്ലുവിളിയാണ് സംവാദത്തിന് വിഷയം.

ജനുവരി 9ന് രാവിലെ മലപ്പുറം റോസ് ലോഞ്ച് ലാണ് സംവാദം. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് കെ അനിൽകുമാർ, സെക്രട്ടറി ടി കെ  ശക്തിധരൻ. ട്രഷറർ ടി പി മണി സംഘാടകസമിതി കൺവീനർ കെ കെ വിനോദ് എന്നിവർ പങ്കെടുത്തു.

*സംവാദത്തിൻറെ ലൈവ് ടെലികാസ്റ്റ് നമ്മുടെ ഫേസ്ബുക്ക് പേജുകളിലുംലഭ്യമാണ്.*

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിനാൽ സംവാദ നഗരിയിൽ ഏറ്റവും കുറഞ്ഞ ആൾക്കാർ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നും കൂടാതെ സംവാദത്തിന്റെ ലൈവ് ടെലിക്കാസ്റ്റ് വിവിധ പേജുകളിൽ ലഭ്യമാക്കുമെന്നും വാർത്താസമ്മേളനത്തിൽയുക്തിവാദി സംഘം പറഞ്ഞു

തളിപ്പറമ്പിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു






By onemaly