ചൊക്ലിയില്‍ അഞ്ചു പൊലീസുകാര്‍ നിരീക്ഷണത്തില്‍; സ്റ്റേഷന്‍ അടച്ചിട്ടു – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂര്‍): പെരിങ്ങത്തൂര്‍ അരയാക്കുലില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരികരിച്ച ആളുമായി അടുത്തിടപഴകിയെന്ന് സംശയിക്കുന്നയാളുമായി ബന്ധപ്പെട്ടെന്നതിനെ തുടര്‍ന്ന് ചൊക്ലി സ്റ്റേഷനിലെ അഞ്ച് പൊലീസുകാര്‍ നിരീക്ഷണത്തില്‍. ഇന്‍സ്പക്ടര്‍ സുനില്‍ കുമാര്‍, എസ്.ഐ. സുഭാഷ്, മൂന്ന് സിവില്‍ പൊലീസുകാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ദിവസം തോക്കോട്ട് വയല്‍ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് സമ്ബര്‍ക്കമുണ്ടായത്. ഇവര്‍ സ്റ്റേഷനില്‍ സജീവ ഇടപെടല്‍ നടത്തിയതാണ് കൂടുതല്‍ ആശങ്കക്കിടയാക്കിയത്.

ഇതേടുര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ചൊക്ലി പോലീസ് സ്റ്റേഷന്‍ അടച്ചിട്ടു. പരാതിക്കാരെയും പൊലീസുകാരെയും സ്റ്റേഷനില്‍ കയറ്റാതെ നിര്‍ത്തി. അണുവിമുക്തമാക്കിയ ശേഷമേ സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാവു.
Total Page Visits: 1 - Today Page Visits: 1

By onemaly