Sat. Jan 16th, 2021




തളിപ്പറമ്പ് പനങ്ങാട്ടൂരിൽ നാല്‌ കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. പരിക്കേറ്റ വി.വി.ഹരിദാസൻ (51), കെ.വി.ഷിജു (34), പി.വി.സന്തോഷ് (34), എ.വി.രാജീവൻ (41) എന്നിവരെ ലൂർദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായതിന്റെ വൈരാഗ്യത്തിൽ നാല്പതോളം പേര് ചേർന്ന് മർദിച്ചെന്നാണ് കോൺഗ്രസിന്റെ പരാതി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ, മണ്ഡലം പ്രസിഡന്റ് രാജീവൻ വെള്ളാവ് എന്നിവരെത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.






By onemaly