Sun. Jan 24th, 2021




തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിക്കും.പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ചയും പ്രവൃത്തി ദിവസമായിരിക്കും.

 

സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി 1 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊതു പരീക്ഷ എഴുതുന്ന പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം ഒരുക്കുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച മുതല്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് അടച്ച സ്കൂളുകളും കോളേജുകളും ഒമ്ബത് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ തുറക്കുന്നത്.

കാഞ്ഞങ്ങാട്ടു നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനി കാമുകനൊപ്പം തലശേരിയില്‍

വിദ്യാഭ്യാസ വകുപ്പിന്‍്റെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം സ്കൂളുകളില്‍ കോവിഡ് സെല്ലുകളും രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍്റെ ഭാഗമായി സ്കൂളുകളില്‍ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കാന്‍ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂളില്‍ എത്താല്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യവും ഉണ്ട്. മാര്‍ച്ച്‌ 17 മുതലാണ് കേരളത്തില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതു പരീക്ഷ ആരംഭിക്കുന്നത്.






By onemaly