Sat. Jan 23rd, 2021




കാഞ്ഞങ്ങാട്: ( 02.01.2021) കാഞ്ഞങ്ങാട്ടു നിന്നും ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി തലശ്ശേരിയില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. രണ്ടുദിവസം മുമ്ബ് ബല്ലാകടപ്പുറം ആവിക്കലില്‍ നിന്നും കാണാതായ ബല്ല ഗവണ്‍മെന്‍റ് ഹയര്‍ സെകന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി അനഘയാണ് തലശേരിയിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തലശ്ശേരിയിലെ ബന്ധുവായ ഷാനിനോടൊപ്പം താനുണ്ടെന്നും തങ്ങള്‍ വിവാഹിതരായതായും അനഘ പൊലീസിനോട് പറഞ്ഞു.

രണ്ട് ദിവസം മുമ്ബ് ആശുപത്രിയിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അനഘ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്ബോഴാണ് അനഘ തലശേരിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്.






By onemaly